¡Sorpréndeme!

ഞങ്ങള്‍ മലയാളികള്‍ ഒറ്റക്കെട്ടാടാ...| Oneindia Malayalam

2020-04-09 183 Dailymotion

Kerala Is At The Forefront Of India's Fight Against Covid says pinarayi vijayan
ദില്ലി നിസാമുദ്ദീന്‍ ദര്‍ഗ്ഗയ്ക്ക് അടുത്തുള്ള തബ്ലീഗ് ജമാഅത്തിന്റെ കീഴിലുള്ള പള്ളിയില്‍ നടന്ന യോഗത്തില്‍ സംബന്ധിച്ചവര്‍ക്ക് കൊവിഡ് പിടിപെട്ടതുമായി ബന്ധപ്പെട്ട് ഭീതി പരത്തി ഒരു വിഭാഗം സംഘ്പരിവാര്‍ മാധ്യമങ്ങള്‍ കുറച്ചു നാളുകളായി അരങ്ങു വാഴുകയാണ് . കഴിഞ്ഞമാസം രണ്ടാം വാരം നിസാമുദ്ദീന്‍ മര്‍കസ് മസ്ജിദില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് രോഗം പിടിപെടുകയോ നിരീക്ഷണത്തില്‍ ആവുകയോ ചെയ്ത പശ്ചാത്തലത്തില്‍ ആണ് കൊവിഡ് വിഷയം പൊടുന്നനെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടത്.കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും അത് ഏറ്റുപിടിക്കുകയും ചെയ്തു.